Your Image Description Your Image Description

ഡൽഹി:കേരളത്തില്‍ മുഖ്യമന്ത്രിയാകാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. കൂടാതെ ഒരിക്കലും ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ നിക്ഷേപക സൗഹൃദമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹിയില്‍ ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച പരിപാടിയിലാണ് ശശി തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടോയെന്ന ചോദ്യത്തിന്, ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ലെന്നായിരുന്നു തരൂരിന്റെ മറുപടി. പലരും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത്. കൂടാതെ കേരളത്തില്‍ മാറ്റം ആവശ്യമാണെന്നും അ​ദ്ദേ​ഹം പറഞ്ഞു. ഹര്‍ത്താൽ നിരോധിച്ച് സംസ്ഥാനം കൂടുതല്‍ നിക്ഷേപക സൗഹൃദമാക്കണം. ഇതിനായി നിക്ഷേപക സംരക്ഷണ നിയമം വേണം, അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts