Your Image Description Your Image Description

മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിൽ വാഹനാപകടം.അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.കാർ ബാരിക്കേഡ് തകർത്ത്, ഫുട്പാത്ത് മുറിച്ചുകടന്ന്, കടയുടെ ചുമരിൽ ഇടിച്ചുകയറിയാണ് അപകടം. കിയ സെൽറ്റോസ് കാറാണ് അപകടത്തിൽപെട്ടത്. വാഹനം പൂർണമായും തകർന്നു.

സിസിടിവി ദൃശ്യങ്ങളിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും വാഹനത്തിൽ നിന്ന് ഇറങ്ങുന്നത് കാണാം. കൂട്ടത്തിൽ ഉണ്ടായിരുന്ന പുരുഷൻ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സ്ത്രീകളെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും പുരുഷനും മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവിൽ പോയ ആൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Related Posts