മിനി ടെമ്പോ സ്കൂട്ടറിലിടിച്ച് 19 വയസ്സുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: മീൻ കയറ്റി വന്ന മിനി ടെമ്പോ സ്കൂട്ടറിലിടിച്ച് 19 വയസ്സുകാരന് ദാരുണാന്ത്യം. സ്വകാര്യ ആശുപത്രിയിലെ ട്രെയിനറായ എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെ മകൻ രോഹിത് സജീവാണ് (19) മരിച്ചത്.

ഇന്നലെ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിന് സമീപത്തു വെച്ചുണ്ടായ അപകടം ഉണ്ടായത്. അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റിവന്ന മിനി ടെമ്പോ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ച രോഹിതിന്റെ മൃതദേഹം എടത്വാ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ എത്തിച്ചിരുന്നു.

രാവിലെ ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന മകനായി ഇഷ്ടഭക്ഷ്ണം ഒരുക്കി കാത്തിരിക്കുകയായിരുന്നു രോഹിത്തിന്റെ അമ്മ.പിന്നീടാണ് മകന്റെ വേർപാടിന്റെ വാർത്ത അറിയുന്നത്.

പ്ലസ് ടു കഴിഞ്ഞ് മെഡിക്കൽ മേഖലയിൽ രോഹിത് വിദേശത്തു പോകാനായുള്ള ട്രെയിനിങിന്റെ ഭാഗമായാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. പിതാവ് സജീവ് വിദേശത്ത് ജോലി ചെയ്തു വരുകയാണ്. ട്രെയിനിങിഗിന് ശേഷം വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അപകടം നടന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *