Your Image Description Your Image Description

മത്സ്യ തൊഴിലാളി മേഖലയിലെ ഉന്നത വിജയ നേടിയ കുട്ടികൾക്ക് മത്സ്യ ഫെഡ് നൽകുന്ന വിദ്യാഭ്യാസ അവാർഡായ മികവ് 2025-ൻ്റെ സംസ്ഥാന ഉദ്ഘാടനം ജൂൺ 28 രാവിലെ 11ന് കുഴുപ്പിള്ളി പഞ്ചായത്തിലെ അയ്യമ്പിള്ളി സഹകരണ നിലയത്തിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പദ്ധതി പ്രകാരമുള്ള സംയോജിത ആധുനിക നായരമ്പലം മത്സ്യ ഗ്രാമം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം, ഓട്ടോ കിയോസ്‌കുകളുടെ വിതരണം, ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സ്യകർഷക ഉദ്പാദക സമിതിക്കുള്ള പുരസ്കാരം ലഭിച്ച സംഘത്തിനെ ആദരിക്കൽ, ഇൻഷുറൻസ് ധനസഹായ വിതരണം തുടങ്ങിയവയും നടക്കും.

ഹൈബി ഈഡൻ എം.പി, കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ, മത്സ്യഫെഡ് പ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

.

Leave a Reply

Your email address will not be published. Required fields are marked *