Home » Blog » Kerala » മാസപ്പടിക്കേസ്: ചെന്നിത്തലയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പേരുകള്‍ ഉണ്ട്, നിയമപരമായി പണം കൈപ്പറ്റിയ വീണക്കെതിരെ മാത്രം കേസെടുത്തു ; പിണറായിക്കും കുടുംബത്തിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍, സംസ്ഥാന വ്യാപക പ്രതിഷേധം – സര്‍ക്കാര്‍ നിലപാടറിയാൻ സിപിഎം
13

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡി കത്തില്‍ സര്‍ക്കാര്‍ നിലപാട് കാത്ത് സിപിഎം. കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ പിണറായി വിജയനും മുന്‍ മന്ത്രിയും എംഎല്‍എയുമായ പി.എ മുഹമ്മദ് റിയാസും ടി. വീണയും കോടതിയെ സമീപിക്കും. കേസെടുത്താല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

ഇ.ഡിക്കെതിരെ സംസാരിക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ ബിജെപിയുടെ അതേ രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പ്രതിഷേധങ്ങള്‍. കര്‍ത്തയുടെ ഡയറിയില്‍ രമേശ് ചെന്നിത്തലയുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും പേരുകള്‍ ഉണ്ടെന്ന് അവര്‍ തന്നെ സമ്മതിച്ചിട്ടും, നിയമപരമായി പണം കൈപ്പറ്റിയ വീണക്കെതിരെ മാത്രം ഇ.ഡി കേസെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സിപിഎം ആരോപിക്കുന്നു.

അതേസമയം, പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരായ ഇഡി റിപ്പോര്‍ട്ടില്‍ എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും കേസെടുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശനുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇഡിയുടെ കത്തും ചര്‍ച്ചയായി. കെപിസിസി അധ്യക്ഷ പദവി, പാര്‍ട്ടി പുനഃസംഘടന തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *