തിരുവനന്തപുരം: ഗതാഗതമന്ത്രി സി.പി.ജോണിൻ്റെ വിവാദ പരാമർശത്തിനെതിരെ സിപിഐഎം നേതാവ് കെ.എൻ. ബാലഗോപാൽ. മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നത്. വിളിച്ചുവരുത്തി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. സർക്കാരിനെ നയിക്കുന്നത് ധിക്കാരമാണെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ സ്ത്രീകൾ തള്ളി കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നുവെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല.ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല. പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.
