Your Image Description Your Image Description

താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറകഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനത്തിന്‍റെ തൊട്ടരികിലാണ് കല്ല് പതിച്ചത്. ഇതിനിടയിലും വാഹനങ്ങള്‍ നിലവിൽ കടന്നുപോകുന്നതുണ്ട്. സുരക്ഷാഭീഷണി നിലനിൽക്കുമ്പോഴും ഇപ്പോള്‍ സ്ഥലത്ത് ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ല. ചുരത്തിൽ നേരിയ മഴ പെയ്യുന്നുണ്ട്.

ചെറിയ കല്ലുകള്‍ റോഡിലേക്ക് ഒലിച്ചുവരുന്നുണ്ട്. പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. റോഡിന്‍റെ പകുതി വരെ കല്ലുകൾ വീണുകിടക്കുന്നുണ്ട്. കല്ലുകള്‍ നീക്കാത്തതിനാൽ ഈ ഭാഗത്ത് നിലവിൽ വാഹനങ്ങള്‍ ഒറ്റവരിയായിട്ടാണ് പോകുന്നത്. ഒരു വാഹനം കല്ല് പതിക്കാതെ നേരിയ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്.

 

 

 

 

Related Posts