Your Image Description Your Image Description

തുവരെ കാണാത്ത ഭാവപ്പകർച്ച കൊണ്ട് ഞെട്ടിപ്പിക്കാൻ സൂപ്പർതാരം മോഹൻലാൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൽ മലയാളികളെ അമ്പരപ്പിക്കുന്ന വേഷപകർച്ചയുമായി താരം എത്തുന്നു. ഒപ്പം, ദിലീപ് നായകനാവുന്ന ഭ ഭ ബ എന്ന സിനിമയിൽ ഒരു സ്പെഷ്യൽ വേഷത്തിൽ കൂടി അദ്ദേഹം എത്തുന്നുണ്ട്.

പ്രശസ്ത സിനിമ നിരീക്ഷകൻ എ ബി ജോർജ്ജ് നൽകിയ പുതിയ വിവരങ്ങളും, ഒന്നിനെ മാധ്യമം പിങ്ക്വില്ലയുടെ റിപ്പോർട്ടും അനുസരിച്ച്, ഭ ഭ ബ എന്ന ചിത്രത്തിൽ മോഹൻലാലും ദിലീപും ഒന്നിച്ചുള്ള ഒരു വലിയ ഗാനരംഗത്തിൻ്റെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. എറണാകുളത്ത് ഒരുക്കിയ കൂറ്റൻ സെറ്റിൽ ചിത്രീകരിച്ച ഈ ഗാനത്തിന് വേണ്ടി നിർമ്മാതാക്കൾ കോടികൾ ചെലവഴിച്ചതായാണ് റിപ്പോർട്ട്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയത്തിൽ നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട് എന്നാണ് വിവരം.

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച്, ഒരു പ്രമുഖ നടി കൂടി പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ള ഈ ഗാനരംഗം ഒരുക്കാൻ വേണ്ടി മാത്രം നിർമ്മാതാക്കൾ ചെലവാക്കിയത് ഏകദേശം നാല് കോടി രൂപയാണ്. മോഹൻലാലിന്റെ പ്രതിഫലത്തിന് പുറമെയാണത്. അങ്ങനെ വരുമ്പോൾ, മലയാള സിനിമയിൽ ഇന്നുവരെ ഒരുങ്ങിയതിൽ വച്ച് ഏറ്റവും ചിലവേറിയ നൃത്ത രംഗം എന്ന റെക്കോർഡും ഇനി ഈ മോഹൻലാൽ സ്പെഷ്യൽ പാട്ടിന് സ്വന്തമാണ്.

Related Posts