Your Image Description Your Image Description

മലപ്പുറം: മലപ്പുറം ചേനപ്പാടിയില്‍ വീണ്ടും കരിമ്പുലിയിറങ്ങി. ചേനപ്പാടി പള്ളിക്ക് സമീപം താമസിക്കുന്ന ഞാറക്കാടന്‍ സിറാജിന്റെ വീടിനരികിലാണ് കരിമ്പുലി എത്തിയത്. വീട്ടു മുറ്റത്ത് നിന്ന സിറാജിന്റെ ഭാര്യ ജാസ്മിനെ കരിമ്പുലി അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ട് മാസത്തിനിടെ ചേനപ്പാടി, വേപ്പിന്‍കുന്ന്, മരുതങ്ങാട് മേഖലയില്‍ ആറാം തവണയാണ് കരിമ്പുലിയിറങ്ങുന്നത്. വ്യാഴാഴ്ച എട്ടരയോടെ റോഡിലൂടെ വന്ന കരിമ്പുലിയെ ഞാറക്കാടന്‍ അബ്ദുറഹ്‌മാനാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ തൊട്ടടുത്ത് താമസിക്കുന്ന അനുജന്‍ സിറാജിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ചേനപ്പാടിയിലെ മൂന്ന് വളര്‍ത്ത് നായ്ക്കളെ പുലി കൊന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സിറാജിന്റെ വീടിന് സമീപത്തെ തോട്ടത്തില്‍ കുറുക്കന്റെ പാതി തിന്ന ജഡം നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഒരു മാസം മുമ്പ് വേപ്പിന്‍കുന്നില്‍ ചേനപ്പാടി തോടിനു സമീപമാണ് ആദ്യം പുലിയെ പ്രദേശവാസികള്‍ കണ്ടത്.

Related Posts