Home » Blog » kerala Max » മറ്റൊരാളുടെ കണ്ണിലൂടെ എന്തിന് സിനിമ കാണണം? പ്രേക്ഷകരോട് മമ്മൂട്ടിക്ക് പറയാനുള്ളത്
mamooty

റ്റുള്ളവരുടെ അഭിപ്രായങ്ങൾക്കപ്പുറം സ്വന്തം ഇഷ്ടപ്രകാരം സിനിമകൾ കാണാൻ പ്രേക്ഷകർ തയ്യാറാകണമെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. സൈബർ ലോകത്ത് മനുഷ്യരുടെ സ്വകാര്യത നഷ്ടപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുന്ന തന്റെ പുതിയ ചിത്രം ‘പേട്രിയറ്റി’ന്റെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ട് ദുബായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സിനിമ പുറത്തിറങ്ങുമ്പോൾ അതിനെക്കുറിച്ച് പലതരത്തിലുള്ള അഭിപ്രായങ്ങൾ ഉയരുന്നത് സ്വാഭാവികമാണെന്നും എന്നാൽ അതുകേട്ടല്ല സിനിമ കാണേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയെക്കുറിച്ച് ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടായിരിക്കും. എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ തന്നെയാണ് ‘പേട്രിയറ്റ്’ നിർമ്മിച്ചിരിക്കുന്നത്. ആത്യന്തികമായി സിനിമ കണ്ടുകഴിയുമ്പോൾ പ്രേക്ഷകർക്കുണ്ടാകുന്ന സ്വന്തം അഭിപ്രായത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വകാര്യതയില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും കാലികപ്രസക്തിയുള്ള ഈ വിഷയമാണ് ‘പേട്രിയറ്റ്’ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ മുപ്പത് വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ, തനിക്ക് മുപ്പത് വയസ്സായി എന്ന് മമ്മൂട്ടി തമാശരൂപേണ പറഞ്ഞത് ആരാധകർ കൈയടിയോടെയാണ് സ്വീകരിച്ചത്. സംവിധായകൻ മഹേഷ് നാരായണൻ, നടി ഷെറിൻ ഷിഹാബ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.