Home » Blog » kerala Max » മന്ത്രിസഭയിൽ ആരെല്ലാം? ഊഹാപോഹങ്ങൾക്കിടെ മനസ്സ് തുറന്ന് നിയുക്ത മുഖ്യമന്ത്രി
vd-satheeshan

മേശ് ചെന്നിത്തല പുതിയ മന്ത്രിസഭയുടെ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾ ഇന്ന് ആരംഭിക്കുമെന്നും ഇതിന്റെ ഭാഗമായി താൻ നേരിട്ട് ചെന്നിത്തലയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള മികച്ചൊരു ടീമായിരിക്കും മന്ത്രിസഭയിൽ ഉണ്ടാവുകയെന്നും വി.ഡി. സതീശൻ ഉറപ്പുനൽകി.

അതേസമയം, മുസ്ലീം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന രീതിയെ അദ്ദേഹം ശക്തമായി വിമർശിച്ചു. രാഷ്ട്രീയപരമായ വിദ്വേഷ പ്രചാരണങ്ങളോട് യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.