Home » Blog » Kerala » “ലീ​ഗിൻ്റെ സമ്മർദ്ദമാണ് വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കിയതെന്ന പ്രചാരണം സിപിഎമ്മിന്റെ പരാജയം മറയ്ക്കാനുള്ള തന്ത്രം”; കെ. മുരളീധരൻ
4

തൃശൂ‍‍ർ: മുസ് ലിം ലീ​ഗിന്റെ സമ്മർദ്ദത്തെ തുടർന്നാണ് വി.ഡി സതീശനെ മുഖ്യമന്ത്രി ആക്കിയതെന്ന പ്രചാരണം സിപിഎമ്മിന്റെ പരാജയം മറയ്ക്കാനുള്ള തന്ത്രമാണെന്ന് കെ. മുരളീധരൻ. എല്ലാവരുടെയും വികാരം കണക്കിലെടുത്താണ് വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. താൻ നേരത്തെ അഭിപ്രായം പറഞ്ഞതാണ്, തന്റെ പിന്തുണ വി ഡി സതീശന് തന്നെയാണെന്നും കെ.മുരളീധരൻ പറഞ്ഞു.

എല്ലാ തീരുമാനങ്ങളും അന്തിമമായി എടുക്കുന്നത് ഹൈക്കമാൻഡാണ്. രമേശ് ചെന്നിത്തല എല്ലാകാലത്തും അച്ചടക്കമുള്ള കോൺഗ്രസുകാരൻ ആണ്. പാർട്ടി വിരുദ്ധ നിലപാട് അദ്ദേഹം എടുക്കില്ല. മന്ത്രിസഭയിൽ രമേശ് വേണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. തർക്കങ്ങൾ ഉണ്ടാകുന്നത് കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടി ആയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ എത്തിയത് നന്നായി. പിണറായി മുഖ്യമന്ത്രിയായപ്പോൾ യുഡിഎഫിന് നൂറ് സീറ്റ് ലഭിച്ചു. ഇനി പ്രതിപക്ഷ നേതാവായാൽ നിയമസഭ തൂത്തുവാരുമെന്നും കെ.മുരളീധരൻ പറഞ്ഞു.