Your Image Description Your Image Description

ചെന്നൈ : മധുരയില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ എട്ട് കോച്ചുകള്‍കൂടി അനുവദിച്ചു. വ്യാഴാഴ്ച മുതല്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കും. രണ്ട് എക്സിക്യൂട്ടീവ് കോച്ചുകളും 14 ചെയര്‍കാര്‍ കോച്ചുകളുമുണ്ടാകും.

മധുരയില്‍ നിന്ന് രാവിലെ 5.15-ന് പുറപ്പെടുന്ന വന്ദേഭാരത് ഉച്ചയ്ക്ക് ഒരു മണിക്ക് ബെംഗളൂരു കണ്ടോന്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെത്തും. ഉച്ചയ്ക്ക് 1.30-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി രാത്രി 9.40-ന് മധുരയില്‍ എത്തും. എട്ട് കോച്ചുകള്‍ കോഴിക്കോട്ടുനിന്നാണ് മധുരയിലേക്ക് കൊണ്ടുവന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Related Posts