Home » Blog » Kerala » “മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തുന്ന തരത്തിലുള്ള വാക്കുകൾ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് ഉണ്ടാകാൻ പാടില്ല” ; മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ
10

കൊച്ചി: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തെച്ചൊല്ലിയുള്ള രാഷ്‌ട്രീയ-മത ചർച്ചകൾക്കിടെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തുന്ന തരത്തിലുള്ള വാക്കുകൾ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് ഉണ്ടാകാൻ പാടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മതത്തിന്റെ ആളുകൾ പറയുമെന്നും അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മതം പറയാൻ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇവിടെ എല്ലാ മതവിഭാഗങ്ങൾക്കും അവരവരുടെ മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളുമായി ബന്ധപ്പെട്ട പരാമർശത്തെ തുടർന്നാണ് വിവാദം ശക്തമായത്. കാന്തപുരത്തിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

മതത്തെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിലിരുന്ന് പറയുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പ്രവാചകന്റെ ഭാര്യ ഖദീജ വ്യാപാരിയായിരുന്നുവെന്നും ആയിഷ യുദ്ധത്തിൽ സൈന്യത്തെ നയിച്ചിരുന്നുവെന്നും ഉൾപ്പെടെയുള്ള ചരിത്രപരമായ ഉദാഹരണങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *