Your Image Description Your Image Description

താമരശ്ശേരി: മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന താമരശ്ശേരി ചുരം ഭാഗികമായി തുറന്നു. മഴ കുറഞ്ഞ സാഹചര്യത്തിൽ, ചെറു വാഹനങ്ങൾ ഒറ്റ വരിയിലൂടെ കടത്തിവിട്ടു തുടങ്ങി. എന്നാൽ, ഭാരമേറിയ വാഹനങ്ങൾക്ക് നിലവിൽ യാത്രാനുമതി നൽകിയിട്ടില്ല.

ചുരത്തിൽ വീണ്ടും മണ്ണിടിയാനുള്ള സാധ്യത മുന്നിൽ കണ്ട് അതീവ ജാഗ്രതയാണ് നൽകിയിരിക്കുന്നത്. വിദഗ്ദ്ധസംഘം നടത്തിയ പരിശോധനയിൽ 80 അടി ഉയരത്തിൽ മലയിൽ പൊട്ടൽ കണ്ടെത്തിയിരുന്നു. മണ്ണിടിച്ചിൽ പോസ്റ്റ് മൺസൂൺ ഇംപാക്ടാണെന്നാണ് വിലയിരുത്തൽ. 100 ദിവസത്തോളം തുടർച്ചയായി പെയ്ത മഴയാണ് മണ്ണും പാറയും ഇടിഞ്ഞുവീഴാൻ കാരണം.

ഭാരമേറിയ വാഹനങ്ങൾ കടത്തിവിടുന്ന കാര്യത്തിൽ ഉച്ചയ്ക്ക് ശേഷം വിദഗ്ദ്ധസംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. ഈ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരം വഴിയുള്ള ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണം. അതേസമയം, കുറ്റ്യാടി ചുരത്തിലെ അഞ്ചാം വളവിൽ ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായി. ഓണത്തിരക്ക് കണക്കിലെടുത്ത് ചുരത്തിലെ യാത്രാപ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും കളക്ടർ പറഞ്ഞു.

Related Posts