Your Image Description Your Image Description

പാലക്കാട്: പാലക്കാട് മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ അടിച്ചു തകർത്തു. ഓഫീസിലേക്ക് ഇരച്ചു കയറിയ പ്രവർത്തകരുടെ ആക്രമണത്തിൽ കമ്പ്യൂട്ടറും മേശയും കസേരയും തകന്നു. ജീവനക്കാരെയും യൂത്ത് ലീഗ് പ്രവർത്തകർ കയ്യേറ്റം ചെയ്തു.

മണ്ണാർക്കാട് അട്ടപ്പാടി റോഡ് പണി വൈകുന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. മുസ്ലിം ലീഗ് തെങ്കര മണ്ഡലം കമ്മിറ്റി പ്രവർത്തകരാണ് ഓഫീസ് അടിച്ച് തകർത്തത്. പൊലീസെത്തി, ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ ഓഫീസിൽ നിന്നും പുറത്തിറക്കിയത്. തുടർന്ന് ഇവർ പുറത്തും മുദ്രാവാക്യം മു‍ഴക്കി പ്രതിഷേധം സംഘടിപ്പിച്ചു. ആക്രമണം നടത്തിയ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Posts