പ്ല​സ്​ വ​ൺ പ്ര​വേ​ശനം;പ​കു​തി​യി​ലേ​റെ ഇ.​ഡ​ബ്ല്യു.​എ​സ്​ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മെ​റി​റ്റ്​ സീ​റ്റു​ക​ൾ ക​വ​ർ​ന്നെ​ടു​ത്ത്​ സാ​മ്പ​ത്തി​ക പി​ന്നാ​ക്ക (ഇ.​ഡ​ബ്ല്യു.​എ​സ്) സം​വ​ര​ണ​ത്തി​നാ​യി നീ​ക്കി​വെ​ച്ച സീ​റ്റു​ക​ളി​ൽ പ​കു​തി​യി​ലേ​റെ​യും ഒ​ന്നാം അ​ലോ​ട്ട്​​​മെ​ന്‍റ്​ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ മെ​റി​റ്റ്​ സീ​റ്റി​ന്‍റെ 10​ ശ​ത​മാ​ന​മെ​ന്ന നി​ല​യി​ൽ മൊ​ത്തം 19,798 സീ​റ്റു​ക​ളാ​ണ്​ നീ​ക്കി​വെ​ച്ച​ത്. ഇ​തി​ൽ 9104 സീ​റ്റു​ക​ളി​ലാ​ണ്​ അ​ലോ​ട്ട്​​മെ​ന്‍റ്​ ന​ട​ത്തി​യ​ത്. 10694 സീ​റ്റു​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. ഇ​തി​ൽ 3733 സീ​റ്റു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പു​റ​ത്തു​നി​ൽ​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. മ​ല​പ്പു​റ​ത്ത്​ 4287 സീ​റ്റു​ക​ളാ​ണ്​ ഇ.​ഡ​ബ്ല്യു.​എ​സ്​ സം​വ​ര​ണ​ത്തി​നാ​യു​ള്ള​ത്.

ഇ​തി​ൽ 554 പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ അ​ലോ​ട്ട്​​മെ​ന്‍റ്​​. ക​ണ്ണൂ​രി​ൽ 1324ഉം ​കോ​ഴി​ക്കോ​ട്​ 1080ഉം ​കാ​സ​ർ​കോ​ട്​ 1022ഉം ​പാ​ല​ക്കാ​ട്​ 983ഉം ​എ​റ​ണാ​കു​ള​ത്ത്​ 646ഉം ​ഇ.​ഡ​ബ്ല്യു.​എ​സ്​ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു. രണ്ടാ​മ​ത്തെ അ​ലോ​ട്ട്​​മെ​ന്‍റി​ൽ കൂ​ടി ഈ ​സീ​റ്റു​ക​ൾ ഇ.​ഡ​ബ്ല്യു.​എ​സ്​ സം​വ​ര​ണ​ത്തി​ൽ നി​ല​നി​ർ​ത്തും.

ഇ​തി​നു​ ശേ​ഷ​വും ബാ​ക്കി വ​രു​ന്ന സീ​റ്റു​ക​ൾ മൂ​ന്നാം അ​ലോ​ട്ട്​​മെ​ന്‍റി​ൽ ജ​ന​റ​ൽ മെ​റി​റ്റി​ലേ​ക്ക്​ മാ​റ്റി നി​ക​ത്തു​ന്ന​താ​ണ്​ രീ​തി. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത സീ​റ്റ്​ ഒ​ഴി​വാ​ക്കി​യി​ടു​മ്പോ​ഴാ​ണ്​ മൂ​ന്നാം അ​ലോ​ട്ട്​​മെ​ന്‍റ്​ വ​രെ സീ​റ്റ്​ ല​ഭി​ക്കാ​തെ ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ തു​ട​രു​ന്ന​ത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *