Your Image Description Your Image Description

മലയാളത്തിലെ ത്രില്ലർ സിനിമകളിൽ ഒന്നാണ് ജിത്തു ജോസഫിന്റെ മെമ്മറീസ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയായിരുന്നു ഇത്. ബോക്സ് ഓഫീസിലും ഹിറ്റായിരുന്നു. ഇപ്പോഴത്തെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ.

‘മെമ്മറീസി’നെപ്പോലെ പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു കഥ ലഭിക്കാത്തതാണ് രണ്ടാം ഭാഗം ഇതുവരെ യാഥാർഥ്യമാകാതിരുന്നതിന് പിന്നിലെ കാരണമെന്ന് സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കി.

“ഒരു രണ്ടാം ഭാഗം ഇറക്കാം എന്നതിന് വേണ്ടി മാത്രം സിനിമ ചെയ്യാൻ എനിക്ക് താത്പര്യമില്ല, മെമ്മറീസ് ഉണ്ടാക്കിയ ഇംപാക്റ്റ് രണ്ടാം ഭാഗത്തിനും നൽകാൻ സാധിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. അങ്ങനെയൊരു ശക്തമായ കഥ ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ, മെമ്മറീസ് ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടുണ്ട്. അങ്ങനെയൊരു മികച്ച കഥ ലഭിച്ചാൽ മെമ്മറീസിനും രണ്ടാം ഭാഗം വന്നേക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം 2013 ല്‍ പുറത്തിറങ്ങിയ മെമ്മറീസ് വലിയ വിജയമായിരുന്നു. മദ്യപാനിയായ പൊലീസ് ഉദ്യോഗസ്ഥനായ സാം അലക്‌സായി പൃഥ്വിരാജ് ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രം പിന്നീട് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. എസ് പി ശ്രീകുമാർ, മേഘ്ന രാജ്, മിയ ജോർജ്, വിജയരാഘവൻ, സുരേഷ് കൃഷ്ണ, രാഹുൽ മാധവ്, വനിതാ കൃഷ്ണചന്ദ്രൻ എന്നിവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കൾ.

Related Posts