Home » Blog » Kerala » പ്രീമിയം ലുക്കും വമ്പൻ പെർഫോമൻസും; ലാപ്ടോപ്പ് പ്രേമികൾക്കായി ഡെല്ലിന്റെ പുതിയ എക്സ്.പി.എസ് മോഡലുകൾ
Untitled-1-Recovered-23-680x450

പ്രീമിയം ലാപ്‌ടോപ്പ് വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് ഡെൽ പുതിയ XPS 14, XPS 16 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വെറും 14.6 മിമി മാത്രം കനമുള്ള ഈ ലാപ്‌ടോപ്പുകൾ ഡെൽ നിരയിലെ ഏറ്റവും സ്ലിം ആയ മോഡലുകളാണ്. അത്യാധുനികമായ ഇന്റൽ കോർ അൾട്രാ 3 സീരീസ് പ്രോസസ്സറുകളാണ് ഇവയ്ക്ക് കരുത്ത് പകരുന്നത്. പ്രവർത്തനത്തിനിടയിൽ ചൂടാകുന്നത് ഒഴിവാക്കാൻ പുനർരൂപകൽപ്പന ചെയ്ത കൂളിംഗ് സിസ്റ്റം, പഴയ മോഡലുകളെ അപേക്ഷിച്ച് 36 ശതമാനം നിശബ്ദമായും കാര്യക്ഷമമായും പ്രവർത്തിക്കാൻ ലാപ്‌ടോപ്പിനെ സഹായിക്കുന്നു.

 

സവിശേഷതകളുടെ കാര്യത്തിൽ ഏറെ മുന്നിലാണ് ഈ പുത്തൻ മോഡലുകൾ. ഇൻഫിനിറ്റി എഡ്ജ് ഡിസ്‌പ്ലേ, മികച്ച നിറങ്ങൾ വാഗ്ദാനം ചെയ്യുന്ന OLED ടച്ച്‌സ്‌ക്രീൻ ഓപ്ഷനുകൾ, 32GB റാം എന്നിവ ഇതിന്റെ പ്രത്യേകതയാണ്. മുൻ മോഡലുകളെക്കാൾ 78 ശതമാനം വരെ വേഗതയേറിയ AI പ്രകടനം കാഴ്ചവെക്കാൻ XPS 16-ന് സാധിക്കും. 40 മണിക്കൂറിലധികം വീഡിയോ പ്ലേബാക്ക് നൽകുന്ന മികച്ച ബാറ്ററി ലൈഫും, ഇമ്മേഴ്‌സീവ് ഓഡിയോ നൽകുന്ന ക്വാഡ് സ്പീക്കർ സിസ്റ്റവും 4K വെബ്‌ക്യാമും ഈ ലാപ്‌ടോപ്പുകളെ പ്രൊഫഷണലുകൾക്ക് പ്രിയപ്പെട്ടതാക്കുന്നു.

 

XPS 14-ന് 2,05,990 രൂപയും XPS 16-ന് 2,78,550 രൂപയുമാണ് പ്രാരംഭ വില. പ്രമുഖ ബാങ്ക് കാർഡുകൾ വഴി വാങ്ങുന്നവർക്ക് 15,000 രൂപ വരെ ക്യാഷ്ബാക്കും ആകർഷകമായ ഇഎംഐ സൗകര്യങ്ങളും ലഭ്യമാണ്. കൂടാതെ, കുറഞ്ഞ നിരക്കിൽ വാറന്റി എക്സ്റ്റൻഷനും ഡെൽ ബാക്ക്പാക്ക് അല്ലെങ്കിൽ ജെബിഎൽ ഹെഡ്‌ഫോണുകൾ സ്വന്തമാക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഡെൽ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലൂടെയും ഓൺലൈൻ സൈറ്റുകളിലൂടെയും ഇപ്പോൾ ഇവ സ്വന്തമാക്കാവുന്നതാണ്.