കൊച്ചി: ഹിമാലയ വെൽനെസ്സ്, പ്രീമിയം ബ്യൂട്ടി മേഖലയിലേക്ക് കടന്നുവരുന്നതായി പ്രഖ്യാപിച്ച് കൊണ്ട് , ‘ആയുർവേദ സീക്രെട്സ്’ എന്ന പുതിയ ബ്രാൻഡ് പുറത്തിറക്കി. ആയുർവേദ സിദ്ധാന്തങ്ങളും പ്രകൃതിദത്ത ചേരുവകളും അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്ത ഉൽപ്പന്നങ്ങളാണ് ഈ ശ്രേണിയിൽ ഉൾപ്പെടുന്നത്. ഹെയർ കെയർ, സ്കിൻ കെയർ മേഖലകളിയായി ഹെയർ ഗ്രോത്ത് ഓയിൽ, ഹെയർ റിപ്പയറിംഗ് ഷാംപൂ, ബോഡി ലോഷൻ, ലിപ് ബട്ടർ തുടങ്ങിയ ഉത്പന്നങ്ങളാണ് വിപണിയിൽ എത്തിക്കുന്നത്. ‘ഫോറെവർ ബ്യൂട്ടിഫുൾ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ബ്രാൻഡ് പരമ്പരാഗത ആയുർവേദ വിദ്യകളും ആധുനിക ശാസ്ത്രവും സംയോജിപ്പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിലുടനീളം പ്രീമിയം റീടൈൽ ഔട്ലെറ്റുകളിലും ഇ- കോമേഴ്സ് പ്ലാറ്റുഫോമുകളിലും ഉത്പന്നങ്ങൾ ലഭ്യമാകും. തങ്ങളുടെ ബ്രാൻഡ് എക്കാലത്തും ആയുർവേദ ശാസ്ത്രത്തിൽ വേരൂന്നിയതാണെന്ന് ഹിമാലയ ആയുർവേദ സീക്രറ്റ്സിനെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാട് പങ്കുവെച്ചുകൊണ്ട് ഹിമാലയ വെൽനെസ്സ് ഇന്ത്യയുടെ കൺസ്യൂമർ പ്രോഡക്ട് ഡിവിഷൻ ബിസിനസ് ഡയറക്ടർ രാജേഷ് കൃഷ്ണമൂർത്തി പറഞ്ഞു.
