Home » Blog » kerala Max » കോൺഗ്രസ് ഹൈക്കമാൻഡ് എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം നിൽക്കാനാണ് ലീഗ് തീരുമാനം: പി.എം.എ. സലാം
pma-salam-680x450 (1)

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ആദ്യം വോട്ടെണ്ണൽ കഴിയണമെന്നും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കണമെന്നും പി.എം.എ. സലാം. മുന്നണിക്കുള്ളിലെ ചർച്ചകൾ പരസ്യപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. കോൺഗ്രസ് ഹൈക്കമാൻഡ് എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം നിൽക്കാനാണ് ലീഗ് തീരുമാനം. ആരോടും ഒന്നും ചോദിച്ചു വാങ്ങില്ലെന്നും എന്നാൽ ലീഗിന് കൂടുതൽ മന്ത്രിസ്ഥാനങ്ങൾക്ക് അർഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംപിമാർ മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവർ പോലും മുൻപ് മുഖ്യമന്ത്രിമാരായിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴത്തെ തർക്കങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, കോൺഗ്രസിനുള്ളിൽ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ പക്ഷങ്ങൾ തമ്മിലുള്ള പോര് മുറുകുകയാണ്. ഇരുവിഭാഗവും ഘടകകക്ഷികളുടെയും എംപിമാരുടെയും പിന്തുണ ഉറപ്പാക്കാൻ നീക്കങ്ങൾ നടത്തുന്നുണ്ട്. വോട്ടെണ്ണലിന് മുൻപേയുള്ള ഈ പടലപ്പിണക്കത്തിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.