Your Image Description Your Image Description

ജ​യ്പു​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​മ​ക്ക​ളെ അ​ഞ്ച് വ​ർ​ഷ​ങ്ങ​ളാ​യി പീ​ഡി​പ്പി​ച്ച​ പി​താ​വ് അ​റ​സ്റ്റി​ൽ. രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലെ സ​ദ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം നടന്നത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ​യും അ​മ്മ​യു​ടെ​യും മൊ​ഴി​ക​ൾ ര​ഹ​സ്യ കാ​മ​റ വ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പോ​ലീ​സ് എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. സ​മൂ​ഹ​ത്തെ​യും ഭ​ർ​ത്താ​വി​നെ​യും ഭ​യ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ യു​വ​തി വി​സ​മ്മ​തി​ച്ചി​രു​ന്നു.

സ​ദ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ഒ​രു മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റു​ക​യും ചെ​യ്തു.ജൂ​ൺ 20 ന്, ​വ​യ​റു​വേ​ദ​ന​യു​മാ​യി ര​ണ്ട് പെ​ൺ​മ​ക്ക​ളു​മാ​യി അ​മ്മ ആ​ശു​പ​ത്രി​യി​ലെ​ത്തി. ര​ണ്ടു​പേ​രു​ടെ​യും നി​ല മോ​ശ​മാ​യി​രു​ന്നു.

ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ​ക്കും വ​യ​റു​വേ​ദ​ന​യും മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും ഉണ്ടായിരുന്നതായോ അമ്മയുടെ വെളിപ്പെടുത്തൽ. തുടർന്ന് ഡോ​ക്ട​ർ അ​ന്വേ​ഷി​ച്ച​പ്പോ​ളാ​ണ് സ​ത്യം പു​റ​ത്തു​വ​ന്ന​ത്.പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *