‘പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണം’; ആര്‍തി രവി

കഴിഞ്ഞ വര്‍ഷമാണ് നടൻ രവി മോഹനും ഭാര്യ ആരതിയും പിരിയുകയാണെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വന്നത്. അതിന് പിന്നാലെയാണ് ഇത് ശരിവച്ചുകൊണ്ട് ഇരുവരും രംഗത്തെത്തിയതും. തുടർന്ന് 15 വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. രവി മോഹന്‍ വിവാഹമോചനത്തിന് ശ്രമിക്കാന്‍ കാരണം ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള അടുപ്പമാണെന്നും പ്രചരണം ഉണ്ടായിരുന്നു. എന്നാലിപ്പോൾ തനിക്ക് പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ലഭിക്കണമെന്ന് ചെന്നൈ കുടുംബ കോടതിയില്‍ നടക്കുന്ന വിവാഹ മോചന കേസിൽ ആര്‍തി ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ നടക്കുകയാണ് രവി മോഹന്‍ നല്‍കിയ വിവാഹ മോചന കേസ്.

ചെന്നൈയിലെ 3-ാം അഡീഷണല്‍ കുടുംബ കോടതിയില്‍ ഇരുവരും ഈ വാരം എത്തിയിരുന്നു. ന്യൂസ് 18 ന്‍റെ റിപ്പോര്‍ട്ട് പ്രകാരം ആര്‍തിയുമായി മുന്നോട്ട് ഒത്തുപോകാന്‍ ഒരു കാരണവശാലും തനിക്ക് കഴിയില്ലെന്നും വിവാഹമോചനം കിട്ടിയേ തീരൂ എന്നുമാണ് രവി മോഹന്‍ വാദിച്ചത്. അങ്ങനെയെങ്കില്‍ വിവാഹമോചനത്തിന് ശേഷമുള്ള സാമ്പത്തിക പിന്തുണയെന്ന നിലയില്‍ പ്രതിമാസം 40 ലക്ഷം തനിക്ക് ജീവനാംശം ലഭിക്കണമെന്ന് ആര്‍തി ആവശ്യപ്പെടുകയായിരുന്നു. കേസ് ജൂണ്‍ 12 ലേക്ക് മാറ്റിവച്ചിരിക്കുകയാണ് നിലവില്‍ കോടതി.

മെയ് 20 ന് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തിറക്കിയ കുറിപ്പില്‍ പണമോ അധികാരമോ നിയന്ത്രണമോ ഇടപെടലോ ഒന്നുമല്ല തങ്ങളുടെ ബന്ധം തകര്‍ത്തതെന്നും മറിച്ച് മറ്റൊരു വ്യക്തി ആണെന്നുമായിരുന്നു ആര്‍തിയുടെ വാക്കുകള്‍. തന്‍റെ ജീവിതത്തിന്‍റെ വെളിച്ചമെന്ന് കെനീഷയെ വിശേഷിപ്പിച്ചു കൊണ്ടുള്ള രവി മോഹന്റെ കുറിപ്പിന് നിങ്ങളുടെ ജീവിതത്തിന്‍റെ വെളിച്ചം നമ്മുടെ ജീവിതത്തിലേക്ക് ഇരുട്ടാണ് കൊണ്ടുവന്നത് എന്നായിരുന്നു ആര്‍തി രവിയുടെ പ്രതികരണം.

More From Author

Leave a Reply

Your email address will not be published. Required fields are marked *