Your Image Description Your Image Description

മിഴ് നടൻ ധനുഷുമായി മൃണാൾ താക്കൂർ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, പ്രചരിക്കുന്നതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് തന്റെ ഒരു നല്ല സുഹൃത്തണെന്നും മൃണാൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ റിലേഷൻഷിപ്പുകളെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചുമുള്ള സങ്കൽപ്പങ്ങളെ കുറിച്ച് മൃണാൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാകുകയാണ്.

പ്രണയബന്ധത്തിൽ തന്റെ ഏറ്റവും വലിയ ഭയം വഞ്ചിക്കപ്പെടുമോ എന്നതാണെന്ന് യൂട്യൂബറും പോഡ്‌കാസ്റ്ററുമായ രൺവീർ അല്ലാബാഡിയയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ മൃണാൾ പറഞ്ഞിരുന്നു. അയാൾക്ക് തന്നോട് ഒന്നും തോന്നുന്നില്ലെങ്കിൽ, മൃണാൾ എനിക്ക് മുമ്പ് തോന്നിയ അതേ സ്നേഹം ഇപ്പോൾ അനുഭവപ്പെടുന്നില്ല എന്ന് തുറന്ന് പറയണം. തന്റെ പങ്കാളി മറ്റൊരാളുമായി ചേർന്ന് തന്നെ വഞ്ചിക്കുമോ എന്നാണ് ഭയപ്പെടുന്നതെന്നും മൃണാൾ വെളിപ്പെടുത്തിയിരുന്നു. യഥാർത്ഥ പ്രണയമാണ് തനിക്ക് ഏറ്റവും പ്രധാനമെന്നാണ് മൃണാൾ പറഞ്ഞത്.

Related Posts