Your Image Description Your Image Description

തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ട്രെയ്‌നി ആനന്ദിന്റെ മരണത്തിൽ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ടു. വനിതാ ബറ്റാലിയൻ കമാൻഡന്റിനാണ് അന്വേഷണ ചുമതല. ഡി.ഐ.ജി. അരുൾ ബി. കൃഷ്ണയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ, എസ്.എ.പി. ക്യാമ്പിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കും. ഇന്നലെയാണ് ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണ റിപ്പോർട്ട്‌ ഉടൻ സമർപ്പിക്കാൻ നിർദേശമുണ്ട്.

ആനന്ദിന്റെ മരണത്തിൽ ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ഹവിൽദാർ ബിപിൻ ആനന്ദിനെ ക്രൂരമായി പീഡിപ്പിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് കുടുംബം ആരോപിക്കുന്നത്. ആദിവാസി കാണി സമൂഹത്തിൽ പെട്ടയാളാണ് മരിച്ച ആനന്ദ്.

ആര്യനാട് കീഴ്പാലൂര്‍ സ്വദേശിയാണ് ആനന്ദ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആനന്ദ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും വിശ്രമത്തില്‍ തുടരുകയുമായിരുന്നു. ഇതിനിടെയാണ് ആനന്ദ് തൂങ്ങി മരിച്ചത്.

Related Posts