Your Image Description Your Image Description

കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. എരവട്ടൂര്‍ സ്വദേശി വെള്ളയോട് ചാലില്‍ രജീഷി(29)നെയാണ് പൊലീസ് പിടികൂടിയത്. ചെറുവണ്ണൂറിലെ ഒരുവീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

രജീഷിന്റെ പക്കല്‍ നിന്നും 160 മില്ലി ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്. പെണ്‍സുഹൃത്തിനെ കാണാനായാണ് രാത്രി ചെറുവണ്ണൂരിലെ വീട്ടില്‍ എത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സുഹൃത്തായ യുവതി നേരത്തെ 12 ഗ്രാം എംഡിഎംഎയുമായി പിടിയിലാവുകയും ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രജീഷിനെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *