Your Image Description Your Image Description

പു​രി: ഒ​ഡീ​ഷ​യി​ലെ പു​രി​യി​ൽ ര​ഥ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് മൂ​ന്ന് മരണം. അപകടത്തിൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ജ​ഗ​ന്നാ​ഥ​ക്ഷേ​ത്ര​ത്തി​ലെ വാ​ർ​ഷി​ക ര​ഥ​യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​രി​ച്ച​വ​രി​ൽ ര​ണ്ടു​പേ​ർ സ്ത്രീ​ക​ളാ​ണ്. പ്ര​ഭാ​തി ദാ​സ്, ബ​സ​ന്തി സാ​ഹു എ​ന്നീ ര​ണ്ട് സ്ത്രീ​ക​ളും 70 കാ​ര​നാ​യ പ്രേ​മ​കാ​ന്ത് മൊ​ഹ​ന്തി​യു​മാ​ണ് മ​രി​ച്ച​ത്. മൂ​വ​രും ഒ​ഡീ​ഷ​യി​ലെ ഖു​ർ​ദ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് മൂ​ന്ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ശ്രീ ​ഗു​ണ്ടി​ച്ച ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി ജ​ഗ​ന്നാ​ഥ​ൻ, ബ​ല​ഭ​ദ്ര​ൻ, ശു​ഭ​ദ്ര ദേ​വി എ​ന്നി​വ​രു​ടെ വി​ഗ്ര​ഹ​ങ്ങ​ളു​ള്ള മൂ​ന്ന് ര​ഥ​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *