Your Image Description Your Image Description

പാലക്കാട്: പാലക്കാട് സെന്റ് ഡോമിനിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തിൽ 3 അധ്യാപകർക്കെതിരെ കേസെടുത്ത് ശ്രീകൃഷ്ണപുരം പോലീസ്. മുൻ പ്രിൻസിപ്പൽ അടക്കം 3 അധ്യാപകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുൻ പ്രിൻസിപ്പൾ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അർച്ചന എന്നിവർക്കെതിരെയാണ് കേസ്. ജെ.ജെ.75-ാം വകുപ്പുപ്രകാരം കോടതിയുടെ അനുമതിയോടെയാണ് കെസെടുത്തിട്ടുളളത്. കഴിഞ്ഞ ജൂൺ 23 നാണ് ആശിർനന്ദ ആത്മഹത്യ ചെയ്തത്.

Related Posts