Your Image Description Your Image Description

പാകിസ്ഥാനിൽ കാറുകളുടെ അസംബ്ലിങ്‌ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വിവിധ ഭാ​ഗങ്ങൾ ചേർത്ത് പ്ലാന്റിൽ അസംബിള്‍ ചെയ്യാനാണ് പദ്ധതി. 2026-ന്റെ മധ്യത്തോടെ ഉത്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, പ്രാദേശികമായി വർധിച്ചുവരുന്ന ആവശ്യം പരി​ഗണിച്ചും മത്സരാധിഷ്ഠിതമായി വില നിശ്ചയിക്കുന്നതും ലക്ഷ്യമിട്ടാണ് പാകിസ്ഥാനിൽ അസംബിൾ ചെയ്ത ശേഷം വാഹനങ്ങൾ പുറത്തിറക്കാൻ കമ്പനി ശ്രമിക്കുന്നത്. പാകിസ്ഥാനി യൂട്ടിലിറ്റി കമ്പനിയായ ഹബ് പവറിന്റെ ഉപസ്ഥാപനമായ മെഗാ മോട്ടോർ കമ്പനിയുമായി സഹകരിച്ചാണ് ബിവൈഡി പാകിസ്ഥാൻ വിപണിയിൽ പ്രവേശിച്ചത്.

സർക്കാർ നൽകിയ ഇവി ഇൻസെന്റീവുകളുടെ സഹായത്തോടെ ഈ ചൈനീസ് ഇവി നിർമാതാക്കൾ ഏപ്രിലിൽ കറാച്ചിക്കടുത്ത് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചിരുന്നു. പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ 2025 ഏപ്രിലിൽ ആരംഭിച്ചുവെന്നും പ്രതിവർഷം 25,000 യൂണിറ്റ് ശേഷി കൈവരിക്കാൻ ലക്ഷ്യമിടുന്നുവെന്നും റോയിട്ടേഴ്സിനോട് സംസാരിക്കവെ, ‘ബിവൈഡി പാകിസ്ഥാന്റെ’ സെയിൽസ് ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റായ ഡാനിഷ് ഖാലിഖ് സ്ഥിരീകരിച്ചു.

Related Posts