Your Image Description Your Image Description

പമ്പാ ഡാമിലെ ജലനിരപ്പ് നീല മുന്നറിയിപ്പ് നിലയായ 982 മീറ്ററിൽ എത്തിയ സാഹചര്യത്തിൽ സംഭരണിയിലെ അധികജലം സ്പിൽവേയിലൂടെ ഒഴുക്കി വിടാൻ സാധ്യതയുള്ളതിനാൽ

പമ്പ നദിയുടെയും കക്കാട്ടാറിൻ്റെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു.
ഡാമിൻറെ വൃഷ്ടി പ്രദേശത്ത് മഴയുള്ളതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുവാനും സാധ്യതയുണ്ട്. ഡാമിൻറെ ജലനിരപ്പ് ഓറഞ്ച് മുന്നറിയിപ്പ് നിലയായ 983.5 മീറ്റർ എത്തിയാൽ പൊതു ജനങ്ങൾക്ക് അറിയിപ്പ് നൽകും. ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 984.5 മീറ്ററിൽ എത്തിയാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ പൂർണ്ണമായും ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Related Posts