Home » Blog » kerala Max » പത്തനംതിട്ടയിൽ ആശങ്കയെന്ന് മന്ത്രി വിഷ്ണുനാഥ്; വീടുകളുടെ ഒന്നാം നിലയിൽ കഴിയുന്നവർ ക്യാമ്പുകളിലേക്ക് മാറണം
Screenshot_20260803_103309

അതേസമയം പത്തനംതിട്ടയില്‍ ആശങ്കാ ജനകമായ അവസ്ഥയെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. വീടുകളിലെ ഒന്നാം നിലയില്‍ കഴിയുന്നവര്‍ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്ന് പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. വീടുകളില്‍ തുടരുന്നത് ആശങ്കാജനകമായ സ്ഥിതിവിശേഷം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പുകളിലേക്ക് മാറാന്‍ അഭിമാന പ്രശ്‌നമുണ്ടെങ്കില്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറട്ടെ എന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് നിന്നും ആലപ്പുഴയില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയില്‍ എത്തിക്കും. തിരുവനന്തപുരത്തുള്ള എന്‍ടിആര്‍എഫിന്റെ ഒരു ടീമിനോട് കൂടി പത്തനംതിട്ടയില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിഷ്ണുനാഥ് പറഞ്ഞു.

കോഴഞ്ചേരി റസ്റ്റ് ഹൗസില്‍ മന്ത്രിയും അബിന്‍ വര്‍ക്കി എംഎല്‍എയും അടക്കമുള്ള അധികാരികള്‍ അടിയന്തര യോഗം ചേര്‍ന്നു. മൂഴിയാര്‍ ഡാം തുറക്കുമ്പോള്‍ പമ്പയാറ്റില്‍ വെള്ളം ഉയരും. ഈ പശ്ചാത്തലത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നത്. റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ സ്ഥിതി വിശകലനം ചെയ്യാന്‍ പത്തനംതിട്ടയില്‍ എത്തും. നിലവില്‍ റാന്നിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്നത് കൊണ്ട് തന്നെ മാമുക്ക് ചെറിയ പാലത്തിന്റെ ഭാഗത്തേക്ക് വെള്ളം കയറുന്നുണ്ട്.