Your Image Description Your Image Description

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പഠിച്ചിരുന്ന കാലത്തും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നെന്ന് ആരോപണവുമായി ദേശീയ മഹിളാ ഫെഡറേഷന്‍ നേതാവ് ആനി രാജ. ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള തരത്തിലെ പരാതികൾ ഡല്‍ഹി സെയ്ന്റ് സ്റ്റീഫന്‍സ് കോളേജിലെ പഠനകാലത്ത് രാഹുലിനെതിരേ ഉയര്‍ന്നിരുന്നു.

ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍ക്ക് സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെയും അന്ന് ഇയാള്‍ സമീപിച്ചിരുന്നു. കോളേജുകളിലെയും സര്‍വകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെണ്‍കുട്ടികളെ സമീപിക്കാന്‍ ശ്രമിച്ചു. അവരൊക്കെയും യഥാസമയം തക്കമറുപടികൊടുത്ത് രാഹുലിനെ മടക്കിയെന്നും ആനി രാജ പറഞ്ഞു.

എംഎല്‍എ സ്ഥാനത്തുതുടരാന്‍ രാഹുലിന് ധാര്‍മികമായി അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടണമെന്നും ആനി രാജ പറഞ്ഞു. ഇത്തരം ആളുകള്‍ക്കെതിരേ ഏതുപാര്‍ട്ടിയാണെങ്കിലും മുഖംനോക്കാതെ നടപടി എടുക്കണമെന്ന് ആനി രാജ കൂട്ടിച്ചേർത്തു. രാഷ്ട്രീയവിശ്വാസ്യതയ്ക്ക് മുന്നണിയെന്നോ രാഷ്ട്രീയപ്പാര്‍ട്ടികളെന്നോ വ്യത്യാസമില്ലെന്നും ആനി രാജ പറഞ്ഞു.

Related Posts