Your Image Description Your Image Description

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാമത്തെ ചിത്രമാണ് ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. സിനിമയുടെ റിലീസിന് മുന്നേ ദുൽഖർ തന്നോട് പണം പോയാലും സാരമില്ല നല്ലൊരു പടം നിർമിച്ചുവെന്ന വിശ്വാസം ഉണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ബോക്സ് ഓഫീസ് നമ്പറുകൾ ശ്രദ്ധിക്കരുതെന്ന് പറഞ്ഞതായും കല്യാണി പറഞ്ഞു.

‘റിലീസിന്റെ തലേദിവസം ദുൽഖർ എനിക്ക് മെസ്സേജയച്ചിരുന്നു. ഈ സിനിമ കാരണം എന്റെ പൈസ പോയാലും വലിയ വിഷമമൊന്നും തോന്നില്ല. കാരണം നല്ലൊരു സിനിമ ചെയ്തു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്’. എന്നായിരുന്നു ദുൽഖർ പറഞ്ഞിരുന്നത്. കാരണം, ഈ സിനിമ പ്രേക്ഷകർ ഏറ്റെടുത്താലും ഇല്ലെങ്കിലും നല്ല സിനിമയാണ് ഇതെന്ന് ഞങ്ങളെല്ലാവരും വിശ്വസിച്ചു.

Also Read: 200 കോടി ക്ലബിൽ ഇടം നേടി ‘ലോക’; റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നു

എന്നെ കാസോ എന്നാണ് ദുൽഖർ വിളിക്കുന്നത്. ‘കാസോ, നീയൊരിക്കലും ഈ സിനിമയുടെ കളക്ഷൻ നമ്പറുകൾ നോക്കരുത്. ഈ പടത്തിന്റെ നിർമാതാവെന്ന നിലയിൽ ഞാൻ ഹാപ്പിയാണ്. ഇതിന് വേണ്ടിയാണ് നമ്മൾ സിനിമയിലേക്ക് വന്നത്. ചെറിയൊരു കൂട്ടം പ്രേക്ഷകർ മാത്രമേ ഈ സിനിമയെ സ്വീകരിക്കൂവെങ്കിലും അത് ഈ സിനിമയുടെ യഥാർത്ഥ പ്രേക്ഷകരെ കണ്ടെത്തിയെന്ന് കരുതുക’ എന്നും ദുൽഖർ പറഞ്ഞു. എനിക്കത് വലിയ ആത്മവിശ്വാസമാണ് നൽകിയത്’, കല്യാണി പ്രിയദർശൻ പറഞ്ഞു.

അതേസമയം റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണിത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുകിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിന് ഔദ്യോഗികമായി പുറത്ത് വന്നിരുന്നു.

Related Posts