Your Image Description Your Image Description

ചിറ്റൂർ: നീതി തേടി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് പോലീസിൻ്റെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തിയ ഈ സംഭവം നടന്നത്. പുംഗാനൂർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഉമാശങ്കറും ഹോം ഗാർഡ് കിരൺ കുമാറുമാണ് കേസിലെ പ്രതികൾ. ഇരുവരും ചേർന്ന് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇരയായ 28 വയസ്സുകാരി പരാതിയിൽ പറയുന്നു.

യുവാവിന്റെ നിരന്തരമായ ഫോൺ ശല്യം സഹിക്കാനാവാത്തതിനെ തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്. തുടർന്നാണ് യുവതിക്ക് പോലീസുകാരിൽ നിന്നും പീഡനം ഉണ്ടായത്.’ പ്രതിയായ പോലീസുകാർ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു, സംഭവം പുറത്തുപറഞ്ഞാൽ കുട്ടികളെ കൊല്ലുമെന്ന് പറയുകയും ചെയ്തുവെന്ന്’ യുവതി ആരോപിച്ചു. നീതി തേടി പല പോലീസ് സ്റ്റേഷനുകളും കയറിയിറങ്ങിയിട്ടും രണ്ടാഴ്ചയോളം കേസെടുക്കാൻ അധികൃതർ തയ്യാറായില്ല. പിന്നീട്, മാധ്യമങ്ങൾക്ക് മുന്നിൽ യുവതി പരസ്യമായി നീതിക്ക് വേണ്ടി അപേക്ഷിച്ചതിന് ശേഷമാണ് ബംഗാരുപാളയം പോലീസ് കേസെടുക്കാൻ തയ്യാറായത്. ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പലമനേർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദേഗല പ്രഭാകർ അറിയിച്ചു.

Related Posts