നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിപ്പിച്ച് പടക്കം പൊട്ടിച്ച് വിവാഹസംഘത്തിന്റെ അതിരുവിട്ട ആഘോഷം. പേരോട് ടൗണിൽ വെച്ചാണ് റോഡിൽ പടക്കങ്ങൾ വിതറി തീ കൊളുത്തിയത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് പാതയിൽ അപകടകരമായ രീതിയിൽ ആഘോഷം നടത്തിയത്.
Home » Blog » kerala Mex » നടുറോഡിൽ പടക്കം പൊട്ടിച്ച് വിവാഹാഘോഷം; മൂന്ന് പേർക്കെതിരെ കേസ്
