കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയുടെ ആര് ആര് നഗറിലുള്ള ആഡംബര ഫ്ലാറ്റിലാണ് 33 വയസുകാരനെ മരിച്ച നിലയല്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈശാഖ് എന്ന യുവാവാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.ബുധനാഴ്ച രാത്രിയാണ് വൈശാഖ് നടിയുടെ ഫ്ലാറ്റിലെത്തിയത്. ഫ്ലാറ്റില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ നടി വീട്ടിലുണ്ടായിരുന്നില്ലെന്നും അവര്‍ മറ്റൊരിടത്തായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ ആര്‍ആര്‍ നഗര്‍ പൊലീസ് പ്രാഥമിക പരിശോധന നടത്തി ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി.വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചൂ.
