Your Image Description Your Image Description

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ആഗോള അയ്യപ്പസംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥിയായി പങ്കെടുക്കും. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചെന്നൈയിലെത്തി നേരിട്ടാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമങ്ങളിൽ ഒന്നാണിത്.

സെപ്റ്റംബർ 20-ന് പമ്പാ തീരത്താണ് അയ്യപ്പസംഗമം നടക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ മന്ത്രിമാർ, കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയിൽ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. തമിഴ്‌നാട് ഹിന്ദു മത-എൻഡോവ്മെന്റ് മന്ത്രി പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ടൂറിസം, സാംസ്‌കാരിക, എൻഡോവ്മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ ഐ.എ.എസ്., കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം ഐ.എ.എസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബി. സുനിൽ കുമാർ എന്നിവർ ഈ ചർച്ചയിൽ പങ്കെടുത്തു.

Related Posts