Your Image Description Your Image Description

ലയാളികൾക്ക് ഇതാ ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഒക്ടോബർ- നവംബർ മാസങ്ങളിലെ ഉത്സവ സീസൺ പ്രമാണിച്ച് സ്പെഷ്യൽ ട്രെയിനുകളുമായി സെന്‍ട്രല്‍ റെയില്‍വേ എത്തുന്നു. കേരളത്തിലേക്കും സ്പെഷ്യൽ ട്രെയിനുണ്ട്. പൂജ, ദീപാവലി ഉള്‍പ്പടെയുള്ള അവധികളിൽ കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് ട്രെയിൻ വരുന്നത്. 944 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകളാണ് സെൻട്രൽ റെയിൽവേ പ്രഖ്യാപിച്ചത്. ട്രെയിന്‍ നമ്പര്‍ 01461 തിരുവനന്തപുരം- ലോകമാന്യ തിലക് ആണ് ഒരു സെപ്ഷ്യൽ ട്രെയിൻ.

സെപ്റ്റംബര്‍ 27 മുതല്‍ നവംബര്‍ 29 വരെ വൈകിട്ട് നാലിന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാത്രി 9.50 ന് ലോക്മാന്യ തിലക് ടെര്‍മിനസില്‍ എത്തിച്ചേരും. പത്ത് സര്‍വീസുകളാണ് ഈ ട്രെയിനുള്ളത്. കേരളത്തിൽ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. ട്രെയിന്‍ നമ്പര്‍ 01463 ലോകമാന്യ തിലക് ടെര്‍മിനസ്- തിരുവനന്തപുരം നോര്‍ത്ത് സെപ്റ്റംബര്‍ 25 മുതല്‍ നവംബര്‍ 27 വരെ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം നാലിന് ലോക്മാന്യ തിലക് ടെര്‍മിനസില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 8.45-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. അതേസമയം സ്പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള ബുക്കിങ് അടുത്ത ആഴ്ച തുടങ്ങും.

Related Posts