Your Image Description Your Image Description

ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാൾ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. നിമിഷ നേരങ്ങൾ കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ പ്രതികരണങ്ങളാണ് ഈ പോസ്റ്ററിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഒരു ത്രില്ലർ ജോണറിലുള്ള ചിത്രമാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

വലിയ മുതൽമുടക്കിൽ നൂതനമായ സാങ്കേതികമികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം മാജിക്ക് ഫ്രെയിംസ് & ഉദയാ പിക്ച്ചേർസ്പിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മിക്കുന്നത്. സുധീഷ്, രാജേഷ് മാധവൻ, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം , ന്നാ താൻ കേസ് കൊട്, സുരേശൻറെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ എന്നിവയാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാളിൻറെ മറ്റ് ചിത്രങ്ങൾ.

Related Posts