Your Image Description Your Image Description

ഹൈ​ദ​രാ​ബാ​ദ് : തെ​ലു​ങ്ക് ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലെ വാ​ര്‍​ത്താ അ​വ​താ​ര​ക​ ജീ​വ​നൊ​ടു​ക്കി​.
സ്വേ​ച്ഛ വൊ​ട്ടാ​ര്‍​ക്ക​റാ(40)​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

സ്വേ​ച്ഛ​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​ല്‍. മ​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ വ്യ​ക്തി​യെ​ന്ന് ആ​രോ​പി​ച്ച് ഒ​രാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടു​ണ്ട്. അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും ഒ​പ്പ​മാ​ണ് സ്വേ​ച്ഛ ഹൈ​ദ​രാ​ബാ​ദി​ലെ വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്.

സ്വേ​ച്ഛ​യു​ടെ മ​ക​ള്‍ വൈ​കീ​ട്ട് സ്‌​കൂ​ള്‍ വി​ട്ടു​വ​ന്ന​പ്പോ​ള്‍ അ​മ്മ​യു​ടെ മു​റി പൂ​ട്ടി​യി​രി​ക്കു​ന്ന​താ​യി ക​ണ്ടു. തു​ട​ര്‍​ന്ന് വാ​തി​ല്‍ വെ​ട്ടി​പ്പൊ​ളി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *