
{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"effects":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}
കോൺഗ്രസ്സ് ഭരിക്കുന്ന ദക്ഷിണേന്ത്യയിലെ പ്രധാന സംസ്ഥാനമാണ് തെലങ്കാന, ഇവിടുത്തെ പോലെ തന്നെ അവിടെയും ഒരു പൂക്കി മുഖ്യമന്ത്രിയുണ്ട്. അദ്ദേഹത്തെ പോലും ഞെട്ടിച്ച് കൊണ്ടാണ് ഹൈദരാബാദ് സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ, എസ് എഫ് ഐ നേതൃത്വം നൽകുന്ന മുന്നണി വൻവിജയം നേടിയിരിക്കുന്നത്. കോൺഗ്രസ്സിന് ബദൽ ബിജെപിയാണെന്ന് പറഞ്ഞ്, വലിയ പ്രചരണം നടത്തി കൊണ്ടിരിക്കുന്ന എബിവിപിയിൽ നിന്നാണ്, ഈ പ്രധാന സർവ്വകലാശാല യൂണിയനിലെ ഇടതുപക്ഷ വിജയമെന്നത് ഈ വിജയത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കുന്നതാണ്. ഒരേ സമയം ബിജെപിക്കും കോൺഗ്രസ്സിനും കിട്ടിയ പ്രഹരമാണിത്. പ്രധാനപ്പെട്ട ആറ് സീറ്റുകളിലും വൻഭൂരിപക്ഷത്തിനാണ് എസ് എഫ് ഐ സഖ്യം വിജയിച്ചിരിക്കുന്നത്. പ്രസിഡന്റായി എസ്എഫ്ഐയിലെ ദിൽഷതയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തെലങ്കാനയിലെ ഈ വിജയത്തിനൊപ്പം തന്നെ, കേരളത്തിലും വിദ്യാർത്ഥിയൂണിയൻ തിരഞ്ഞെടുപ്പിലും വലിയ മുന്നേറ്റം എസ് എഫ് ഐ തുടരുകയാണ്.
എംജി സർവകലാശാലയ്ക്ക് കീഴിൽ തെരഞ്ഞെടുപ്പ് നടന്ന 116 കോളേജുകളിൽ, 96ലും എസ്എഫ്ഐയാണ് ഒറ്റയ്ക്ക് വിജയക്കൊടി പാറിച്ചിരിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 49 കോളേജുകളിൽ എസ്എഫ്ഐക്ക് എതിരില്ലായിരുന്നു എന്നതും ശ്രദ്ധേയമാണ്.തിരഞ്ഞെടുപ്പ് നടന്ന കോട്ടയത്തെ 32ൽ 27 കോളേജും എസ്എഫ്ഐയാണ് നേടിയിരിക്കുന്നത്. കോട്ടയം ഗവ. കോളേജിലെ 18 ഇടത്ത് എസ്എഫ്ഐക്ക് എതിരില്ലായിരുന്നു. കോട്ടയം സിഎംഎസ്, സെന്റ് ജോർജ് അരുവിത്തുറ, പുല്ലരിക്കുന്ന് സ്റ്റാസ് കോളേജുകൾ കെഎസ്യുവിൽനിന്നാണ് തിരിച്ചുപിടിച്ചത്. ഇടുക്കി ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 27ൽ 22ലും എസ്എഫ്ഐ വിജയിച്ചു. 12 ഇടത്ത് എതിരുണ്ടായിരുന്നില്ല. തൊടുപുഴ അൽ അസ്ഹർ ലോ കോളേജ്, മുട്ടം ഐഎച്ച്ആർഡി, രാജകുമാരി എൻഎസ്എസ്, അടിമാലി കാർമൽഗിരി, മുളമറ്റം സെന്റ് ജോസഫ് എന്നിവ കെഎസ്യുവിൽനിന്നാണ് തിരിച്ചുപിടിച്ചത്.
പത്തനംതിട്ട ജില്ലയിൽ 16ൽ 15ലുമാണ് വിജയം നേടിയത്. എറണാകുളം ജില്ലയിൽ 40ൽ 31 കോളേജിലും എസ്എഫ്ഐ വൻ വിജയമാണ് നേടിയത്. മഹാരാജാസ് കോളേജ്, ഗവ. ലോ കോളേജ്, സെന്റ് ആൽബർട്സ് തുടങ്ങിയവയിൽ എസ്എഫ്ഐക്കാണ് വിജയം. ആറു വർഷങ്ങൾക്ക് ശേഷം ആലുവ യുസി കോളേജും കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജും കെഎസ്യുവിൽനിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു.എട്ട് വർഷത്തിനു ശേഷം തെരഞ്ഞെടുപ്പ് നടന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലും എസ്എഫ്ഐയാണ് വിജയിച്ചത്. 16 കോളേജിൽ തെരഞ്ഞെടുപ്പിനു മുമ്പേ എസ്എഫ്ഐ യൂണിയൻ നേടി. 10 ഇടത്ത് എതിരുണ്ടായിരുന്നില്ല. ആലുവയിലെ എടത്തല സെന്റ് അൽഫോൻസയിൽ മുഴുവൻ സീറ്റിലും എസ്.എഫ് ഐ സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരള , കണ്ണൂർ സർവ്വകലാശാല യൂണിയന് കീഴിലെ കോളജുകളിലും, പോളിടെകനിക്ക് യൂണിയനുകളിലും നേടിയ എസ് എഫ് ഐയുടെ വമ്പൻ വിജയത്തിൻ്റെ തുടർച്ചയായാണ് എംജിയിലെ വിജയവും വിലയിരുത്തപ്പെടുന്നത്. ജെൻസികൾക്കിടയിൽ ഇടമുള്ള സംഘടനയായി എസ് എഫ് ഐ തുടരുന്നത്, കോൺഗ്രസ്സിനും, ബിജെപിക്കും ഒരുപോലെ വെല്ലുവിളിയാണ്.
അതേസമയം, അസമിലെ മരിയാനി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി SFI യൂണിയൻ ഭരണം പിടിച്ചെടുത്തു. ജനറൽ സെക്രട്ടറി, ഡിബേറ്റ് സെക്രട്ടറി, സോഷ്യൽ സർവീസ് സെക്രട്ടറി തുടങ്ങിയ നിർണായകമായ മൂന്ന് സെക്രട്ടറി സ്ഥാനങ്ങൾ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ, മേജർ ഗെയിംസ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെയാണ് എസ് എഫ് ഐ പ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടത്. ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ ഗവൺമെന്റ് കോളേജുകളിലൊന്നായ ഡെഹ്റാഡൂണിലെ ഡിഎവി പിജി കോളേജിൽ ചരിത്രത്തിലാദ്യമായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് SFI സ്ഥാനാർത്ഥി വിജയിച്ചു. എസ് എഫ് ഐ സ്ഥാനാർത്ഥിയായ ശൈലേന്ദ്ര സിങ് നേഗി ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് (ഏകദേശം 800-ഓളം വോട്ടുകളുടെ മാർജിൻ) ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. വലതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെയും എബിവിപിയുടെയും (ABVP) സ്വാധീനമേഖലകളായിരുന്ന ഈ ക്യാമ്പസുകളിൽ SFI നേടിയ വിജയം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്
