Home » Blog » National » തീവ്രവാദികൾ കൂടുതൽ വേഗതയോടെ നീങ്ങുന്നു; ആഗോളതലത്തിൽ ഭീകരാക്രമണങ്ങളുടെ പുതിയ അലയേറ്റം ഉണ്ടായേക്കാമെന്ന് ഇസ്രയേൽ മുന്നറിയിപ്പ്
terrorism-1 (1)

ന്യൂഡൽഹി: പുതിയൊരു ഭീകരാക്രമണ തരംഗത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവൻ അസർ. സർക്കാരുകളെക്കാളും സുരക്ഷാ ഏജൻസികളെക്കാളും വേഗത്തിലാണ് ഭീകരർ തങ്ങളുടെ ശേഷി വികസിപ്പിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇന്ത്യയുടെ അയൽരാജ്യത്തെ ഭീകര സംഘടനകൾക്ക് ഹമാസ് എങ്ങനെ പ്രചോദനമാകുന്നുവെന്ന് പരിശോധിക്കണമെന്ന് റൂവൻ അസർ ആവശ്യപ്പെട്ടു. ഇന്ത്യാ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇസ്രയേൽ അംബാസിഡറുടെ പ്രതികരണം.

“തീവ്രവാദികൾ നമ്മളെക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്നു, നമ്മൾ അവരെക്കാൾ വേഗത്തിൽ സഞ്ചരിക്കേണ്ടതുണ്ട്. അടുത്ത ഭീകരാക്രമണ തരംഗത്തേക്കാൾ മുന്നിലെത്തണമെങ്കിൽ നമ്മൾ അതീവ ജാഗ്രത പുലർത്തുകയും വേഗത്തിൽ പ്രവർത്തിക്കുകയും വേണം”- എന്നാണ് റൂവൻ അസർ പറഞ്ഞത്.

ഭീകര സംഘടനകൾ തമ്മിലുള്ള സഹകരണം വർദ്ധിച്ചുവരികയാണോ എന്ന ചോദ്യത്തിന്, ഹമാസിന്റെ സമീപകാല പ്രവർത്തനങ്ങളിലേക്കാണ് ഇസ്രയേൽ സ്ഥാനപതി വിരൽ ചൂണ്ടിയത്. പഹൽഗാമിലെ ഭീകരാക്രമണം ചൂണ്ടിക്കാട്ടി, ഈ മേഖലയിലെ ഭീകര സംഘടനകൾക്ക് ഹമാസ് പ്രചോദനമായിട്ടുണ്ടെന്ന് റൂവൻ അസർ പറഞ്ഞു- “പഹൽഗാം ആക്രമണം അതിന്റെ പ്രകടനമായിരുന്നു. ഹമാസ് പ്രതിനിധികൾ അവിടെയെത്തി യോഗങ്ങൾ നടത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അണിയറയിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. ഇത്തരം ഭീഷണികളെ നേരിടാനും അതിജീവിക്കാനുമുള്ള ശേഷി വികസിപ്പിക്കണം.”

Leave a Reply

Your email address will not be published. Required fields are marked *