Home » Blog » Kerala » തൃശൂർ വെടിക്കെട്ട് അപകടം; തിരുവമ്പാടിയുടെ ലൈസൻസി മുണ്ടത്തിക്കോട് സതീശനും മരിച്ചു
27

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഗുരുതര പരിക്കേറ്റ തിരുവമ്പാടി വിഭാഗത്തിൻ്റെ ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു. 90% പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സതീശൻ മരിച്ചത്.

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ആളായിരുന്നു സതീശൻ മുണ്ടത്തിക്കോട്. വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്യുന്നയാളാണ്. മൂന്ന് വർഷത്തിലധികമായി തിരുവമ്പാടിയുടെ പൂരം ലൈസൻസിയായിരുന്നു സതീശൻ. ഇതോടെ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരണം 15 ആയി.