Your Image Description Your Image Description

അര്‍ജുൻ അശോകൻ ചിത്രം സുമതി വളവ് ഒടിടിയിലേയ്ക്ക്.ചിത്രം തീയേറ്ററിലെത്തി അൻപതു ദിവസങ്ങൾ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്.ചിത്രം സീ ഫൈവിലൂടെ ആണ് ഇന്നലെ സ്‍ട്രീമിംഗ് തുടങ്ങിയത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്തത്.

അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രചന നിർവഹിച്ചത്. മലയാളത്തിൽ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ രഞ്ജിൻ രാജ് സുമതി വളവിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിച്ചത്.

 

Related Posts