Home » Blog » kerala Max » തിരുവനന്തപുരത്ത് ലഹരിയുമായി രണ്ട്‌പേര്‍ പിടിയില്‍
police-680x450

തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. വേങ്ങാനൂര്‍ സ്വദേശി അഭിനന്ദ്,ജസ്റ്റിന്‍ എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബാലരാമപുരം ഉച്ചക്കടയില്‍ നിന്ന് പ്രതികളെ പിടികൂടിയത്. ഓട്ടോറിക്ഷയില്‍ കഞ്ചാവ് കൊണ്ടുപോകുന്നതിനിടെ പിടിയിലാകുകയായിരുന്നു. വിനോദ സഞ്ചാരികളേയും സ്‌കൂള്‍ കുട്ടികളേയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.