Home » Blog » Kerala » തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലം മാറ്റം; കളക്ടറോട് വീണ്ടും വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
26

തിരുവനന്തപുരം: ജില്ലയിലെ ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലം മാറ്റത്തിൽ ജില്ലാ കളക്ടറോട് വീണ്ടും വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനകം സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും കമ്മീഷന്റെ പുതിയ നടപടി. കളക്ടറുടെയും താലൂക്ക് തഹസിൽദാരുടെയും കീഴിൽ പ്രവർത്തിക്കുന്ന 71 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ കൂട്ടമായി സ്ഥലം മാറ്റിയത്. ഇത് ചട്ടലംഘനമാണോയെന്നതാണ് പ്രധാന പരിശോധന വിഷയം.

അതേസമയം, സ്ഥലംമാറ്റ ഉത്തരവിന് സാധൂകരണം തേടി ജില്ലാ കളക്ടർ കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷം നടപ്പാക്കിയ ഉത്തരവ് അംഗീകരിക്കണമെന്നാണ് കളക്ടറുടെ ആവശ്യം. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരുന്നുണ്ട്.