Your Image Description Your Image Description

തിരുമാറാടി ഗ്രാമ പഞ്ചായത്തിൽ കാക്കൂർ കിഴുകുന്നിൽ സ്മാർട്ട് അങ്കണവാടി ഒരുങ്ങുന്നു.
ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഏഴ് ലക്ഷം രൂപയും എം ജി എൻ ആർ ഇ ജി എസ് ഫണ്ട്‌ എട്ട് ലക്ഷം രൂപയും ഡിപ്പാർട്ട്മെൻ്റ് ഫണ്ട് രണ്ടു ലക്ഷം രൂപയും ചേർത്ത് മൊത്തം പതിനേഴ് ലക്ഷം രൂപ ചിലവഴിച്ചാണ് സ്മാർട്ട്‌ അങ്കണവാടി നിർമ്മിക്കുന്നത്.

കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ വളർച്ചയ്ക്ക് പ്രചോദനമാകുന്ന രീതിയിൽ വിവിധ തരം പഠന സഹായികളായ കളിപ്പാടങ്ങൾ, കളിക്കളങ്ങൾ, ശുചിത്വപരമായ അടുക്കള, കുട്ടി സൗഹൃദ ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന രീതിയിലാണ് സ്മാർട്ട് അങ്കണവാടി നിർമ്മാണം.

നാല് സെൻ്റ് സ്ഥലത്ത് 700 സ്‌ക്വയർ ഫീറ്റ് വിസ്തിർണ്ണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഏകദേശം രണ്ടര മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാൻ സാധിയ്ക്കുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് പറഞ്ഞു.

Related Posts