Your Image Description Your Image Description

2023 മേയ് 7ന് മലപ്പുറം ജില്ലയിലെ താനൂർ തൂവൽ തീരം ബീച്ചിൽ നടന്ന ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷൻഅന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചു. കേരള സർക്കാർ 1952ലെ അന്വേഷണ കമ്മീഷൻ നിയമപ്രകാരം (S.R.O. നമ്പർ 578/2023594/20231141/2023) നിയോഗിച്ച മൂന്നംഗ കമ്മീഷൻഅപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താനും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ ശുപാർശ ചെയ്യാനും ലക്ഷ്യമിടുന്നു.

2024 മാർച്ച് മുതൽ 2025 മേയ് വരെ തിരൂർ ക്യാമ്പിൽ നടന്ന ഒന്നാം ഘട്ട അന്വേഷണത്തിൽ 49 സാക്ഷികളെ വിസ്തരിക്കുകയും 75 രേഖകൾ തെളിവായി സ്വീകരിക്കുകയും ചെയ്തു. അപകടത്തിന്റെ സാഹചര്യങ്ങളും ഉത്തരവാദിത്വവും നിർണയിക്കുന്നതിനുള്ള അന്വേഷണം 2025 ജൂലൈ 28ന് പൂർത്തിയാക്കി. ഇപ്പോൾലൈസൻസിങ്എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങളുടെ പര്യാപ്തതജലഗതാഗത മേഖലയിലെ സുരക്ഷാ പരിഹാരങ്ങൾമുൻകാല അന്വേഷണ റിപ്പോർട്ടുകളുടെ നടപ്പാക്കൽ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ കമ്മീഷൻ പരിശോധിക്കുന്നത്.

കേരളത്തിലെ ഉൾനാടൻ ജലഗതാഗതംവിനോദസഞ്ചാരംമത്സ്യബന്ധന മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും വിദഗ്ധരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കാൻ കമ്മീഷൻ ആഗ്രഹിക്കുന്നു. 2025 സെപ്റ്റംബർ 1ന് മുമ്പ് നിർദേശങ്ങൾ രേഖാമൂലം കമ്മീഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കാം. കൂടാതെപൊതു ഹിയറിങ്ങുകളിൽ നേരിട്ട് ഹാജരായി വാക്കാലോ രേഖാമൂലമോ അഭിപ്രായങ്ങൾ അറിയിക്കാം.

പൊതു ഹിയറിങ് വിശദാംശങ്ങൾ:

സെപ്റ്റംബർ 10ന് രാവിലെ 11ന് തിരുവനന്തപുരം പൂവാർ ഗ്രാമപഞ്ചായത്ത് ഹാളിലും 11ന് രാവിലെ 10 മണിക്ക് കൊല്ലം DTPC കോൺഫറൻസ് ഹാളിലും ഉച്ചയ്ക്ക് 2.30ന് കൊല്ലം സാമ്പ്രാണികൊടി ജെട്ടി പഞ്ചായത്ത് ലേലം ഹാളിലും സിറ്റിങ് നടക്കും. 12ന് രാവിലെ 11ന് പത്തനംതിട്ട ഗവി KFDC ഹാളിലും 16ന് രാവിലെ 10ന് കോട്ടയം കുമരകം കവണാറ്റിൻകര ഡിസ്ട്രിക്ട് ടൂറിസം ഓഫീസിലും,  ഉച്ചയ്ക്ക് 2.30ന് ആലപ്പുഴ (പാർട്ട്) ചമ്പക്കുളം പുളിങ്കുന്ന് പള്ളാത്തുരുത്തി ഹൗസ് ബോട്ട് ടെർമിനലിലും നടക്കും. 18ന് രാവിലെ 11 മണിക്ക് ആലപ്പുഴ O/o ഡെപ്യൂട്ടി ഡയറക്ടർഡിസ്ട്രിക്ട് ടൂറിസ്റ്റ് ഓഫീസ് പുന്നമടഫിനിഷിംഗ് പോയിന്റിലും 20ന് രാവിലെ 11ന് എറണാകുളം മറൈൻഡ്രൈവ് കമ്മീഷൻ ഹെഡ് കോട്ടേഴ്‌സ് GCDA ഷോപ്പിംഗ് കോംപ്ലക്‌സിലും 22ന് രാവിലെ 11ന് എറണാകുളം ഭൂതത്താൻകെട്ട് ഇറിഗേഷൻ ഇൻസ്പെക്ഷൻ ബംഗ്ലാവിലും സിറ്റിങ് നടക്കും. സെപ്റ്റംബർ 23ന് രാവിലെ 11ന് ഇടുക്കി മാട്ടുപ്പെട്ടി ദേവികുളം പഞ്ചായത്ത് ഹാളിലും 24ന് രാവിലെ 11ന് ഇടുക്കി സിവിൽ സ്റ്റേഷൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 25ന് രാവിലെ 11ന് ഇടുക്കി കുമളി DTPC ഹാളിലും സിറ്റിങ് നടക്കും.

ഒക്ടോബർ 13ന് രാവിലെ 11ന് കാസർഗോഡ് കാഞ്ഞങ്ങാട് നീലേശ്വരം ബോട്ട് ടെർമിനലിലും 14ന് രാവിലെ 11ന് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 15ന് രാവിലെ 10.30ന് കോഴിക്കോട് ഏലത്തൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിലും ഉച്ചയ്ക്ക് 2.30ന് ബേപ്പൂർ പോർട്ട് ഓഫീസിലും നടക്കും. 17ന്  രാവിലെ 11 മണിയ്ക്ക് വയനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 18ന് ഉച്ചയ്ക്ക് 3ന് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും 21ന് രാവിലെ 11ന് തൃശ്ശൂർ അഴിക്കോട് കേരള മാരിടൈം അക്കാദമി ഹാളിലും 22ന് രാവിലെ 11ന് മലപ്പുറം  തിരൂർ വാഗൺ ട്രാജഡി ഹാളിലും 23ന് രാവിലെ 11ന് മലപ്പുറം അരീക്കോട് കമ്മ്യൂണിറ്റി ഹാളിലും സിറ്റിങ് നടക്കും.

Related Posts