Your Image Description Your Image Description

കൊച്ചി: കേരള സർവകലാശാല രജിസ്ട്രാർ തർക്കത്തിൽ ഡോ കെ എസ്‌ അനിൽകുമാറിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. അനിൽകുമാറിന്റെ സസ്പെൻഷൻ തുടരും.സസ്പെന്‍ഷൻ നടപടിക്കെതിരെ ഡോ.കെഎസ് അനിൽകുമാര്‍ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ രജിസ്ട്രാര്‍ സ്ഥാനത്ത് നിന്ന് കെഎസ് അനിൽകുമാറിനെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി തുടരും. അനിൽകുമാറിന്‍റെ സസ്പെന്‍ഷൻ തുടരണമോയെന്ന് സിന്‍ഡിക്കേറ്റിന് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനിക്കാമെന്നും ഹൈക്കോടതി ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി.

Related Posts