Your Image Description Your Image Description

ല്ലാവരും ദിവസേന ആശ്രയിക്കുന്ന ഒന്നാണ് ട്രെയിൻ. ഇപ്പോൾ റെയിൽവേ ആപ്പ് മുതൽ വെയ്റ്റിംഗ് ലിസ്റ്റ്ൽ വരെ റെയിൽവേ നവീകരണം വരുത്തിയിരിക്കുകായണ്‌. എന്നാൽ, ജനങ്ങൾക്ക് ഇടയിൽ ഇപ്പോഴും റെയിൽവേക്കുറിച്ച് ചില കാര്യങ്ങളിൽ പരാതികൾ നിലനിൽക്കുന്നുണ്ട്.

ട്രെയിനുകളുടെ വൈകിയോട്ടം, വൃത്തിയില്ലായ്മ, പല സൗകര്യങ്ങളും കൃത്യമായി പ്രവർത്തിക്കാത്തത് എന്ന് തുടങ്ങി സ്റ്റേഷൻ എത്താറാകുമ്പോൾ ഉള്ള പിടിച്ചിടൽ വരെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കാറുള്ളത്. എന്നാൽ റെയിൽവേയുമായി ബന്ധപെട്ട ഒരു പരാതി നൽകാൻ ഒരു സ്ഥലമോ പരാതി നൽകിയാൽ കൃത്യമായ ഒരു മറുപടി പോലുമോ പലപ്പോഴും ലഭിക്കാറില്ല.

ഇനി മുതൽ അതിനും മാറ്റം വരുത്തുകയാണ് റെയിൽവേ. പുതിയ പരിഷ്കരണത്തിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഏതെങ്കിലും അസൗകര്യമുണ്ടായാൽ ആ വിഷയം ചൂണ്ടിക്കാട്ടി റീഫണ്ടിന് അപേക്ഷ നൽകാൻ അവസരം നൽകാനൊരുങ്ങുകയാണ് റെയിൽവേ. മൂന്ന് മണിക്കൂറിലധികം വൈകി ഓടുന്ന ട്രെയിനുകൾ, ട്രെയിനിലെ എസി പ്രവർത്തിക്കാത്തത്, അല്ലെങ്കിൽ നിങ്ങളുടെ ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആർ) ഫയൽ ചെയ്യാൻ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അനുവദിക്കുന്നു.

നിങ്ങൾക്ക് ട്രെയിൻ നഷ്ടമായാലോ അല്ലെങ്കിൽ ആ ട്രെയിൻ വൈകിയാലോ, വഴിതിരിച്ചുവിടലുകൾ ഉണ്ടായാലോ, കോച്ച് മാറ്റങ്ങൾ സംഭവിച്ചാലോ ഐആർസിടിസി വെബ്‌സൈറ്റിലോ ആപ്പിലോ ഒരു ടിഡിആർ ഫയൽ ചെയ്യാം. അതുവഴി നിങ്ങൾക്ക് റീഫണ്ട് ലഭിക്കുന്നതാണ് പുതിയ പരിഷ്കരണം. ഐആർസിടിസി വെബ്‌സൈറ്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരണങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts